Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2015 2:11 PM GMT Updated On
date_range 19 Nov 2015 2:11 PM GMTജില്ലാ ശാസ്ത്രമേളക്ക് ഇന്ന് തിരിതെളിയും
text_fieldsbookmark_border
തൃക്കരിപ്പൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള ഇന്നും നാളെയുമായി തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പ്രധാന വേദിയായ തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറിക്ക് പുറമെ കൂലേരി ഗവ. എല്‍.പി, സെന്‍റ് പോള്‍സ് എ.യു.പി എന്നീ സ്കൂളുകളിലും വേദികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. വിളംബര റാലി തങ്കയം മുക്കില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി സ്കൂളില്‍ സമാപിച്ചു. മേളയുടെ ഭാഗമായുള്ള ചരിത്ര രചനക്ക് ഇന്നലെ തുടക്കമായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 10 കുട്ടികളും ഹയര്‍ സെക്കന്‍ഡറിയില്‍ 16 പേരും പങ്കെടുത്തു. ഈ വിഭാഗത്തില്‍ രണ്ടു അപ്പീലുകളും ഉണ്ടായി. 20ന് ഉച്ചക്ക് നടക്കുന്ന മുഖാമുഖത്തിലാണ് ഇതിലെ ജേതാക്കളെ കണ്ടത്തെുക. മറ്റു വിഭാഗങ്ങളില്‍ ഇതുവരെയായി 47 അപ്പീലുകള്‍ വന്നു. ഏഴു ഉപജില്ലകളില്‍ നിന്നായി എഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ശാസ്ത്രമേളയുടെ രണ്ടു ദിവസങ്ങളിലും ആഹാരം വിതരണം ചെയ്യാനുള്ള വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ശാസ്ത്രമേളയില്‍ ഇന്ന് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി/ കൂലേരി ഗവ. എല്‍.പി സ്കൂള്‍ അങ്കണം: പ്രവൃത്തി പരിചയ മേള, തത്സമയ മത്സരങ്ങള്‍ 9.30, ഉദ്ഘാടന സമ്മേളനം 11.00
Next Story