Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 11:20 AM GMT Updated On
date_range 2015-11-15T16:50:29+05:30മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളോട് ഓര്‍മപ്പെടുത്തലായി കടലോളം
text_fieldsചെറുവത്തൂര്‍: പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ ബാധ്യതയായിത്തീരുകയും അവരെ നടതള്ളുകയും ചെയ്യുന്ന ആകുലപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ചില ഓര്‍മപ്പെടുത്തലുകളുമായി ഒരു കൊച്ചു ചിത്രം. സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത ‘കടലോളം’ എന്ന ചിത്രമാണ് പ്രേക്ഷകരെ സ്നേഹബന്ധങ്ങളുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നത്. കടല്‍ കാണിക്കാനത്തെി അച്ഛനെ കടലില്‍ ഉപേക്ഷിച്ചു മടങ്ങുന്ന മകനിലൂടെയാണ് ചിത്രം കഥപറയുന്നത്. കടല്ത്തിരമാലകള്ക്കിടയില്നിന്നും അദ്ഭുതകരമായി അച്ഛന് രക്ഷപ്പെടുന്നു. ഒടുവില്‍ ആശുപത്രിക്കിടക്കയിലുള്ള തന്നെ കാണാന്‍ മകനത്തെുമ്പോള് നിനക്കും കടല്‍ ഇഷ്ടപ്പെടുന്നൊരു മകന് വളരുന്നുണ്ടെന്ന് അച്ഛന് ഓര്‍മപ്പെടുത്തുന്നു. പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്ന മക്കളോടുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ വാക്കുകള്‍. വിനോദ് ആലന്തട്ട, ഇ.വി.സി. നീലേശ്വരം, ജിതിന് കരിവെള്ളൂര്‍, അരുണ്‍ മാവിലാടം, മാസ്റ്റര്‍ സഹഞ്ച് എന്നിവരാണ് അഭിനേതാക്കള്‍. സാല്‍വിന്‍, അഭി വടകര, കൃഷ്ണകുമാര്‍ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഗാനരചനാ രംഗത്ത് ശ്രദ്ധേയമായ സന്തോഷ് പുതുക്കുന്നിന്െറ ആദ്യ ചിത്രമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ നിരവധിപേര്‍ ചിത്രം കണ്ടുകഴിഞ്ഞു.
Next Story