Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 11:20 AM GMT Updated On
date_range 2015-11-15T16:50:29+05:30പ്രസിഡന്റ് പദവിക്ക് അവകാശവാദം തുടരുന്നു
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്റഫും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മമത ദിവാകറും തെരഞ്ഞെടുക്കപ്പെട്ടേക്കും. കഴിഞ്ഞ ഭരണസമിതി കാലത്ത് മഞ്ചേശ്വരം, വോര്‍ക്കാടി എന്നിവിടങ്ങളില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് ഇരുവരും. മഞ്ചേശ്വരം ഡിവിഷനില്‍നിന്നാണ് എ.കെ.എം. അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. മമത ദിവാകര്‍ മജീര്പള്ളയില്നിന്നാണ് വിജയിച്ചത്. 15 അംഗ ബോര്‍ഡില്‍ മുസ്ലിംലീഗിന് ആറും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങള്‍ ഉള്‍പ്പെടെ യു.ഡി.എഫിന് ഒമ്പതും ബി.ജെ.പിക്ക് നാലും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണ് നിലവിലുള്ളത്. അതിനാല്‍തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന അഷ്റഫിനും മമതക്കും വിജയം സുനിശ്ചിതമാണ്. അതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗിലെ ബഹ്റൈന്‍ മുഹമ്മദ് അവകാശവാദവുമായി രംഗത്തത്തെിയത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. നയാബസാര്‍ ഡിവിഷനില്‍നിന്നാണ് മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ബ്ളോക് പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്നയാളാണ് ഇദ്ദേഹം. അതിനാല്‍ അദ്ദേഹത്തിനെ പരിഗണിക്കണമെന്ന വാദവുമായി പ്രബല വിഭാഗം രംഗത്തത്തെിയിട്ടുണ്ട്. എന്നാല്‍, യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും നേതൃപാടവവും പരിഗണിച്ച് അഷ്റഫിന് അധ്യക്ഷ പദവി നല്‍കണമെന്ന നിലപാടിനാണ് പാര്‍ട്ടിയിലും മുന്നണിയിലും മുന്‍തൂക്കം. കഴിഞ്ഞ ഭരണസമിതിയില്‍ 10 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ ഒരെണ്ണം നഷ്ടമായിരുന്നു. അഞ്ചു സീറ്റ് ഉണ്ടായിരുന്ന സി.പി.എമ്മിന് മൂന്നെണ്ണം നഷ്ടമായി. ലീഗിന്‍െറ കൈയില്‍നിന്നും ഇച്ചിലങ്കോടും സി.പി.എമ്മിന്‍െറ കൈയില്‍നിന്ന് കടമ്പാര്‍, മുളിഗദ്ദെ, പെര്‍ള എന്നിവയാണ് ബി.ജെ.പി പിടിച്ചെടുത്തത്. കഴിഞ്ഞതവണ ഇവിടെ ബി.ജെപിക്ക് സീറ്റ് ഉണ്ടായിരുന്നില്ല.
Next Story