ബദിയഡുക്ക ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ അറസ്റ്റില്‍
text_fieldsകാസര്‍കോട്: ബദിയടുക്ക മേലെ ബസാറിലെ പവിത്ര ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കവര്‍ന്ന മുഴുവന്‍ വെള്ളി ആഭരണങ്ങളും 23000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തു. കണ്ണുര്‍ ആലക്കോട് നെല്ലിക്കുന്നിലെ തങ്കച്ചന് മാത്യു എന്ന കുരുമുളക് തങ്കച്ചന് (46), ചെങ്കളയിലെ ഗണേശ് എന്ന ബിനു (36) എന്നിവരെയാണ് ബദിയഡുക്ക എസ്.ഐ സന്തോഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
തങ്കച്ചന് മാത്യുവിനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗണേശനെ ചെര്‍ക്കളയില്‍ നിന്നുമാണ് അറസ്റ്റ്ചെയ്തതെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 29 നാണ് ജ്വല്ലറി കുത്തിത്തുറന്ന് 1.300 കിലോ ഗ്രാം വെള്ളിയാഭരണങ്ങളും ആറ് ഗ്രാം സ്വര്‍ണവും 30,000 രൂപയൂം കവര്‍ന്നത്.
അറസ്റ്റിലായ ഒന്നാംപ്രതി കുരുമുളക് തങ്കച്ചന് കണ്ണൂരിലെ ഒരു കടയില്‍ വില്പന നടത്തിയ വെള്ളി ആഭരണങ്ങളും രണ്ടാംപ്രതി ചെര്‍ക്കളയിലെ ഗണേശന് ഭാര്യാ വീട്ടില്‍ സൂക്ഷിച്ച കവര്ച്ചാമുതലുകളാണ് പൊലീസ് കണ്ടെടുത്തത്. രണ്ടാംപ്രതി ഗണേശന് അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ നാരായണനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഗണേശനെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. മലഞ്ചരക്ക് സാധനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതിനാലാണ് പൊലിസുകാര്‍ തങ്കച്ചന് കുരുമുളക് തങ്കച്ചന് എന്ന വിളിപ്പേര് നല്‍കിയത്.
പത്തോളം കവര്‍ച്ചാ കേസിലെ പ്രതിയായ തങ്കച്ചന് മുമ്പ് രണ്ട് കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ഗണേശനുമായി ജയിലില്‍ വെച്ചാണ് തങ്കച്ചന് പരിചയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.