നീലേശ്വരത്തെ ഖാദി ബോര്‍ഡ് കെട്ടിടം അനധികൃതം
text_fieldsനീലേശ്വരം: പയ്യന്നൂര്‍ ഖാദി ബോര്‍ഡിന്‍െറ കീഴില്‍ നീലേശ്വരം മെയിന്‍ ബസാറില്‍ നിര്‍മിക്കുന്ന കെട്ടിടം അനധികൃതം. ഇതത്തേുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നഗരസഭ നിര്‍ത്തിവെപ്പിച്ചു.
രണ്ടാം നിലയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ മേല്‍ക്കൂര റൂഫിങ് ഷീറ്റ് പതിക്കാനായിരുന്നു തീരുമാനം. ഇതിന്‍െറ പകുതി ജോലി കഴിഞ്ഞിരുന്നു. റൂഫിങ് ഷീറ്റുകള്‍ സമീപത്തെ വീടിന്‍െറ പറമ്പിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് പ്രവൃത്തി ചെയ്തത്. ഇതുമൂലം സ്ഥലമുടമ വെങ്കിടേഷ് പ്രഭു നഗരസഭയില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചപ്പോഴാണ് കെട്ടിടം അനധികൃതമാണെന്ന് കണ്ടത്തെിയത്. നഗരസഭയുടെ അനുവാദത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടത്തിന്‍െറ ഒന്നാംനിലക്കും നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുത്തിട്ടില്ളെന്ന് കണ്ടത്തെി. എന്നാല്‍, ഖാദി ബോര്‍ഡ് സര്‍ക്കാറിന്‍െറ കീഴിലായതിനാലാണ് നഗരസഭയുടെ അനുവാദമില്ലാതെ കെട്ടിടം നിര്‍മിച്ചതെന്നാണ് വിശദീകരണം.
ഒന്നാംനില കെട്ടിടം വര്‍ഷങ്ങളായി നിര്‍മിച്ചിട്ടും ഖാദി വില്‍പന കേന്ദ്രം ആരംഭിച്ചില്ല. ഇപ്പോഴും സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഖാദി ഉല്‍പന്നങ്ങള്‍ വില്‍പന നടക്കുന്നത്. ഷട്ടറുകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരുമുറിയില്‍ വെള്ളവും വെളിച്ചവുമില്ലാതെ 30 സ്ത്രീകള്‍ ഖാദി നൂല്‍ നിര്‍മാണം നടത്തുന്നുണ്ട്.