Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് കേന്ദ്രങ്ങളില്‍  പോളിങ് കുറഞ്ഞു

text_fields
bookmark_border

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതു കേന്ദ്രങ്ങളില്‍ ശക്തമായ പോളിങ് നടന്നതും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതും ശ്രദ്ധേയം. ഇതില്‍ ശ്രദ്ധേയമായത് തളങ്കരയില്‍ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞതാണ്. 
മുസ്ലിം ലീഗിന്‍െറ ശക്തികേന്ദ്രമായ തളങ്കരയിലാണ് നഗരസഭകളില്‍ ഏറ്റവും കുറഞ്ഞ വോട്ടു രേഖപ്പെടുത്തിയത്. തളങ്കര കണ്ടത്തിലെ ബൂത്തില്‍ 54.11 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏതാണ്ട് പകുതിപേരും വോട്ട് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. ഇവര്‍ അധികവും വിദേശത്ത് ജോലിചെയ്യുന്നവരാണ്. 
90 ശതമാനത്തിന് മുകളില്‍ വോട്ട് വീഴുന്ന ഇവിടെ എല്ലാ കേന്ദ്രങ്ങളിലും ‘മരിച്ചവരും’ ‘വിദേശത്തുള്ളവരും’ തെരഞ്ഞെടുപ്പ് ദിവസത്തേക്ക് മാത്രമായി കടന്നുവരാറുണ്ട്. ഇത്തവണ ഇത്തരക്കാര്‍ ഇടതു കേന്ദ്രങ്ങളില്‍ എത്തുകയും വലതുകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാതാവുകയും ചെയ്തുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 
യു.ഡി.എഫിന്‍െറ തട്ടകങ്ങളില്‍ പുതിയ സംഘടനകളുടെ അരങ്ങേറ്റം ഇങ്ങനെ ‘കടന്നുവരുന്ന’ വോട്ടുകളെ തടഞ്ഞതാണ് പോളിങ് കുറയാന്‍ കാരണമെന്നും പറയുന്നു. കീഴൂര്‍ ചെമ്പിരിക്കയിലും യു.ഡി.എഫ് പോളിങ് പഴയതിനേക്കാള്‍ കുറഞ്ഞിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ ഉള്‍പ്പെടെ രൂപപ്പെട്ട പുതിയ മുന്നണി ലീഗിന്‍െറ ശക്തി കേന്ദ്രങ്ങളില്‍ കടുത്ത മത്സരം സൃഷ്ടിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ ബൂത്ത് ഏജന്‍റുമാര്‍ നിലയുറപ്പിച്ചിട്ടുമുണ്ടായിരുന്നു. 
90 ശതമാനത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്തത് ഇടത് കേന്ദ്രങ്ങളായ കയ്യൂര്‍-ചീമേനി, തളങ്കര, ചെര്‍ക്കള, മടിക്കൈ, രാവണീശ്വരം, കിനാനൂര്‍ കരിന്തളം, ബേഡഡുക്ക, കുറ്റിക്കോല്‍ എന്നിവിടങ്ങളിലാണ്. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ കള്ളാര്‍, ചിറ്റാരിക്കാല്‍, കുമ്പള, മംഗല്‍പാടി, കാസര്‍കോട് തളങ്കര, കാഞ്ഞങ്ങാട് മേഖലകളില്‍ 90 ശതമാനത്തിന് മുകളില്‍ കാര്യമായി വോട്ട് ചെയ്തിട്ടില്ല, ചെങ്കളയില്‍ മാത്രമാണുണ്ടായത്. കുമ്പളയില്‍ 50നും 70നും ഇടയിലാണ് വോട്ട് ചെയ്യപ്പെട്ടത്. 
പലയിടത്തും 60നും താഴെയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിജയം ആഘോഷിക്കാന്‍ മാത്രം സ്ഥാനാര്‍ഥികളത്തെുന്നുവെന്ന് പറയപ്പെടുന്ന തളങ്കരയില്‍ 60ല്‍ താഴെ ശതമാനമാണ് രേഖപ്പെടുത്തിയത്. 
തെരുവത്ത്, പള്ളിക്കാല്‍, തളങ്കര ദിനാര്‍, പടിഞ്ഞാര്‍, തായലങ്ങാടി എന്നിവിടങ്ങളില്‍ 60ല്‍ താഴെയാണ് ശതമാനം രേഖപ്പെടുത്തിയത്. 80ന് മുകളില്‍ വോട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളാണിവ. ചെങ്കളയില്‍ വോട്ട് ചെയ്തത് യു.ഡി.എഫിന് അനുകൂലമാണോയെന്ന് പറയാന്‍ കഴിയില്ല. മഞ്ചേശ്വരം മേഖലയിലും പോളിങ് ശതമാനത്തില്‍ കുറവുവന്നിട്ടുണ്ട്.

Show Full Article
TAGS:kasrgode polling
Next Story