Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2015 11:12 AM GMT Updated On
date_range 2015-12-31T16:42:58+05:30ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണം –കര്‍മസമിതി
text_fieldsകാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് മേല്‍പാലം കര്‍മസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ഒരാഴ്ചക്കകം ഭൂമി ഏറ്റെടുക്കാന്‍ നടപടി ഉണ്ടായില്ളെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ചെയര്‍മാന്‍ ശിവദത്ത് അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരന്‍, വൈസ് പ്രസിഡന്‍റ് അനിത ഗംഗാധരന്‍, അംഗങ്ങളായ പാര്‍വതി, ഷീബ, കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എ. ഹമീദ ്ഹാജി, നഗരസഭാ കൗണ്‍സിലര്‍മാരായ വേലായുധന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, സവിത, വിവിധ സംഘടനാ നേതാക്കളായ മടിക്കൈ കമ്മാരന്‍, എം. പൊക്ളന്‍, എ.വി. രാമകൃഷ്ണന്‍, സി. മുഹമ്മദ് കുഞ്ഞി, എ. ദാമോദരന്‍, വി. കൃഷ്ണന്‍ മാസ്റ്റര്‍, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, എസ്.കെ. കുട്ടന്‍, എം. ഹമീദ് ഹാജി എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ സുറൂര്‍ മൊയ്തുഹാജി സ്വാഗതവും ടി. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
Next Story