Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2015 11:12 AM GMT Updated On
date_range 2015-12-31T16:42:58+05:30പീഡനം: പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി
text_fieldsതൃക്കരിപ്പൂര്‍: പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി. ദലിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ആയിറ്റി മണിയനോടിയിലെ എള്ളത്ത് കുഞ്ഞികൃഷ്ണനെയാണ് സെഷന്‍സ് ജഡ്ജിയുടെ അനുമതിയോടെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയത്. കായിക മേഖലയില്‍ തല്‍പരയായ കുട്ടിക്ക് ജഴ്സി കൊടുക്കാമെന്ന് പറഞ്ഞാണ് കുഞ്ഞികൃഷ്ണന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. പിന്നീട് ഒട്ടേറെ തവണ ഇയാള്‍ പെണ്‍കുട്ടിയെ പലകാരണങ്ങള്‍ പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഇത് ആവര്‍ത്തിച്ചു. കുഞ്ഞികൃഷ്ണന്‍െറ ഫോണ്‍കോളുകളുടെ ശബ്ദരേഖ പെണ്‍കുട്ടിയുടെ ഫോണില്‍ റെക്കോഡ് ചെയ്തതായി അറിയുന്നു. കോളനിയിലുള്ള കുട്ടിയുടെ വീട്ടില്‍ അമ്മയും മാതൃസഹോദരിയുടെ മകളുമാണ് താമസം. സഹോദരന്‍ ഭാര്യയോടൊപ്പം വേറെയാണ് താമസം. പലപ്പോഴും സഹായത്തിന് എത്താറുള്ള കുഞ്ഞികൃഷ്ണനെ മാമന്‍ എന്നാണ് വിളിച്ചിരുന്നത്. അതിനിടെ കുട്ടിയെ സ്വഭാവഹത്യ നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കുട്ടിയുടെ അമ്മ തൊഴിലെടുത്താണ് കുടുംബം പുലരുന്നത്. പ്രതിക്ക് രണ്ടു സ്ത്രീകളിലായി നാല് മക്കളുണ്ട്. മാച്ചിക്കാട്ടെ വീട്ടമ്മ നല്‍കിയ ജീവനാംശ കേസില്‍ പ്രതിക്കെതിരെ കോടതി നടപടികള്‍ തുടരുകയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എട്ടാഴ്ച ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടി സ്കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്.
Next Story