Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2015 11:34 AM GMT Updated On
date_range 2015-12-30T17:04:59+05:30മുണ്ടേമാട് ദ്വീപ് അപകട നിലയില്‍
text_fieldsനീലേശ്വരം: നഗരസഭയിലെ മുണ്ടേമാട് ദ്വീപിലെ പുഴയില്‍നിന്ന് രാത്രികാലങ്ങളില്‍ അനധികൃതമായി പൂഴിവാരുന്നതുമൂലം ദ്വീപിലെ വീടുകള്‍ അപകട ഭീഷണിയില്‍. പൂഴിവാരല്‍മൂലം കരയിടിച്ചില്‍ രൂക്ഷമായതോടെ സമീപവാസികള്‍ ഭയത്തോടെയാണ് വീട്ടില്‍ കഴിയുന്നത്. നഗരസഭയിലെ 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മുണ്ടേമാടില്‍ നിന്ന് രാത്രികാലങ്ങളിലാണ് പുഴയില്‍നിന്ന് ടണ്‍കണക്കിന് പൂഴി ലോറിയില്‍ കടത്തുന്നത്. മുണ്ടേമാട് പാലത്തിന്‍െറ തൂണുകളും പൂഴിയെടുപ്പ് മൂലം വെള്ളത്തില്‍ താഴാന്‍ തുടങ്ങി. കരിയിടിച്ചിലില്‍ നൂറുകണക്കിന് തെങ്ങുകള്‍ കടപുഴകാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. നാട്ടുകാര്‍ പൂഴിത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നാട്ടുകാരെ ധിക്കരിച്ച് പൂഴിവാരല്‍ തകൃതിയായി നടക്കുകയാണ്. കരയിടിച്ചില്‍മൂലം വീടുകളും തെങ്ങുകളും പുഴയില്‍ അകപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി കരിങ്കല്‍ ഭിത്തി നിര്‍മിച്ച് സംരക്ഷിക്കണമെന്ന് നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭിക്കുന്നില്ളെന്ന കാരണം പറഞ്ഞ് പിന്‍വലിയുകയാണ്. രാത്രികാലങ്ങളിലെ പൂഴിവാരല്‍ തുടരുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ‘ജനകീയ ജാഗ്രതാ സമിതി’ രൂപവത്കരിച്ചു. പി. അജയന്‍ (ചെയര്‍.), ടി.കെ. അനീഷ് (കണ്‍.) എന്നിവരാണ് ഭാരവാഹികള്‍.
Next Story