Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2015 10:02 AM GMT Updated On
date_range 2015-12-22T15:32:55+05:30ബദിയടുക്ക ടൗണിലെ അപ്പര്‍ ബസാറില്‍ ഒന്നുമുതല്‍ ബസുകള്‍ കയറും
text_fieldsബദിയടുക്ക: ബദിയടുക്ക ടൗണ്‍ ബസ്സ്റ്റാന്‍ഡിലത്തെുന്ന ബസുകള്‍ അപ്പര്‍ ബസാറില്‍ കയറി യാത്രക്കാരെ ഇറക്കുന്നില്ളെന്ന പരാതി ജനുവരി ഒന്നിന് അവസാനിക്കും. പൊലീസ്, ആര്‍.ടി.ഒ, പഞ്ചായത്ത് സംയുക്ത യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മുതല്‍ 11.30 വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും എല്ലാ ബസുകളും അപ്പര്‍ ബസാറില്‍ കയറി യാത്രക്കാരെ ഇറക്കും. പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, വൈദ്യുതി, വില്ളേജ് ഓഫിസ്, സര്‍ക്കാര്‍ ആശുപത്രികള്‍, രജിസ്ട്രാര്‍ ഓഫിസ് എന്നിവ അപ്പര്‍ ബസാറിലാണ്. ഓഫിസ് ആവശ്യത്തിനത്തെുന്നവര്‍ക്ക് ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയാല്‍ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയാണ് നിലവില്‍. ട്രാഫിക് പരിഷ്കാരത്തിന്‍െറ ഭാഗമായി അപ്പര്‍ ബസാറില്‍ സര്‍ക്കിള്‍ സ്ഥാപിച്ച് മുള്ളേരിയ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിന്‍െറ കാര്യത്തില്‍ ഓട്ടോഡ്രൈവര്‍മാരുടെ പങ്കാളിത്തത്തോടെ ആവശ്യമായ നടപടി സ്വീകരിക്കും. ടൗണില്‍ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊലീസ് സ്റ്റേഷന്‍െറ മുന്‍വശവും ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിന്‍െറ ഇടതുവശത്തും മണ്ണ് നികത്തി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കും. പഞ്ചായത്ത് ഓഫിസിന് മുന്നിലുള്ള ബസ് വെയ്റ്റിങ് ഷെഡും പഴയ സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ അടുത്തുള്ള വെയ്റ്റിങ് ഷെഡും ക്രമീകരണത്തിന്‍െറ ഭാഗമായി മാറ്റും. ടൗണില്‍ സി.സി കാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ വികസന ആസ്തി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സ് മാറ്റിസ്ഥാപിക്കാന്‍ വകയിരുത്തിയിരുന്നെങ്കിലും പഞ്ചായത്തും കോംപ്ളക്സിലെ വ്യാപാരികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹൈകോടതിയില്‍ കേസുള്ളതിനാല്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം എങ്ങുമത്തെിയില്ല. എന്നാല്‍, ഈ ഫണ്ടും 45 ലക്ഷം രൂപയും ഉപയോഗിച്ച് ടൗണ്‍ ക്രമീകരണവും ഡ്രെയ്നേജ് സംവിധാനവും ഒരുക്കാന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍െറ നടപടിക്രമം പൂര്‍ത്തിയാകുന്നതായും ട്രാഫിക് ക്രമീകരണത്തിന് ഉപകരിക്കുമെന്നും പഞ്ചായത്ത് ഡെവലപ്മെന്‍റ് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ യോഗത്തില്‍ അറിയിച്ചു. കെ.എം. കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍, വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പി.വി. ബിജു, പി.ഡബ്ള്യു.ഡിയിലെ അണ്ണു നായ്ക്, ശ്യാംപ്രസാദ് മാന്യ, സ്വകാര്യ ബസുടമ പ്രേമന്‍ കുമാര്‍, തൊഴിലാളി ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മെംബര്‍ എസ്.എന്‍. മയ്യ എന്നിവര്‍ പങ്കെടുത്തു.
Next Story