Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2015 10:02 AM GMT Updated On
date_range 2015-12-22T15:32:55+05:30തെക്കില്‍-ആലട്ടി, കുറ്റിക്കോല്‍-കാനത്തൂര്‍ റോഡ്: ജനപ്രതിനിധികള്‍ സത്യഗ്രഹമിരുന്നു
text_fieldsകാസര്‍കോട്: ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളിലൂടെ പോകുന്ന തെക്കില്‍-ആലട്ടി, കുറ്റിക്കോല്‍-കാനത്തൂര്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) ഓഫിസിന് മുന്നില്‍ സത്യഗ്രഹമിരുന്നു. രാവിലെ 10.30ഓടെ പുതിയ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രകടനത്തോടെയാണ് ജനപ്രതിനിധികള്‍ പി.ഡബ്ള്യു.ഡി ഓഫിസിലത്തെിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം. അനന്തന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ. പത്മാവതി, കാറഡുക്ക ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി. രാമചന്ദ്രന്‍, എന്‍.ടി. ലക്ഷ്മി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജയപുരം ദാമോദരന്‍, ടി.കെ. മനോജ്, കെ.എന്‍. രാജന്‍, കാസര്‍കോട് ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ബേഡകം ഏരിയാ സെക്രട്ടറി സി. ബാലന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് ഉറപ്പ് ലഭിച്ചു. മെക്കാഡം ടാറിങ് നടത്താന്‍ സര്‍ക്കാറിലേക്ക് ഫയല്‍ നല്‍കിയിട്ടുണ്ടെന്നും നടപടിക്രമം പൂര്‍ത്തീകരിച്ച് ടാറിങ് നടത്തുമെന്നും എ.ഇ ഉറപ്പുനല്‍കി. ഉച്ച ഒരുമണിയോടെ സത്യഗ്രഹം അവസാനിപ്പിച്ചു.
Next Story