Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2015 11:38 AM GMT Updated On
date_range 2015-12-18T17:08:30+05:30എന്‍മകജെ വില്ളേജ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
text_fieldsബദിയടുക്ക: എന്‍മകജെ വില്ളേജ് ഓഫിസില്‍ വിജിലന്‍സ് സംഘം മിന്നല്‍ റെയ്ഡ് നടത്തി. സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരോട് പണം വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, അന്വേഷണത്തില്‍ പണം വാങ്ങുന്നതായി ബോധ്യപ്പെട്ടില്ളെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്‍െറ ഏത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ വില്ളേജ് ഓഫിസിലാണ് കയറിയിറങ്ങേണ്ടത്. സ്വാധീനമുള്ളവര്‍ സമ്മര്‍ദം ചെലുത്തി ആവശ്യങ്ങള്‍ നടത്തുമ്പോള്‍ സാധാരണക്കാരാണ് ഇതില്‍ ഇരയാകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉള്‍പ്രദേശങ്ങളിലുള്ള വില്ളേജുകളില്‍ നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അപേക്ഷകള്‍ നല്‍കുന്നത് അക്ഷയ വഴിയാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നിരവധി തവണ വില്ളേജ് ഓഫിസ് കയറിയിറങ്ങേണ്ടിവരുന്നു. ഓരോ സര്‍ട്ടിഫിക്കറ്റും ആവശ്യമായ വെരിഫിക്കേഷന്‍ നടത്തി ഇത്ര സമയത്തിനുള്ളില്‍ നല്‍കണമെന്നത് പല വില്ളേജ് ഓഫിസര്‍മാരും കാറ്റില്‍ പറത്തുന്നതായി പരാതിയുണ്ട്.മറ്റു
Next Story