Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചീമേനി എസ്റ്റേറ്റ്:...

ചീമേനി എസ്റ്റേറ്റ്: ദലിത് തൊഴിലാളി സമരം അവസാനിപ്പിച്ചു

text_fields
bookmark_border
ചെറുവത്തൂര്‍: പ്രാമോഷന്‍ അനുവധിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ദലിത് തൊഴിലാളി പ്ളാന്‍േറഷന്‍ കോര്‍പറേഷന് കീഴിലെ ചീമേനി എസ്റ്റേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഏറ്റുക്കുടുക്കയിലെ സി. തങ്കമണിയാണ് രണ്ടു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചത്. 39 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇവര്‍ക്ക് അര്‍ഹമായ പ്രമോഷനുകള്‍ അധികൃതര്‍ നിഷേധിച്ചുവെന്നാണ് ഇവരുടെ പരാതി. ഇവര്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച പലരും ഇതിനകം പ്രൊമോഷന്‍ നേടി. സമരം ഉടലെടുക്കാന്‍ ഇടയാക്കിയ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച ജനറല്‍ മാനേജര്‍ കെ.ആര്‍. വിനോദുമായി ഇവര്‍ ചര്‍ച്ച ചെയ്തു. കാര്യങ്ങള്‍ പഠിച്ച് അര്‍ഹമായവ അനുവധിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ ആര്‍. ദേവി, ജയിംസന്‍ ഡോമിനിക്, പി.വി. പത്മനാഭന്‍, പി. വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story