Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2015 12:24 PM GMT Updated On
date_range 2015-08-30T17:54:04+05:30തിരുവോണനാളില്‍ റോഡിലെ കുഴിയെണ്ണി
text_fieldsകുമ്പള: കുമ്പള-ഉപ്പള ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിക്കാന്‍ വേറിട്ട വഴികളുമായി കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തത്തെിയത് കൗതുകമായി. തിരുവോണ നാളില്‍ ദേശീയപാതയില്‍ കുഴിയെണ്ണല്‍ മത്സരം സംഘടിപ്പിച്ചാണ് വാട്സ് ആപ് കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചത്. രാവിലെ പത്ത് മണിയോടെ കുമ്പള ബദര്‍ ജുമാമസ്ജിദിനു മുന്നില്‍ ദേശീയപാതയോരത്ത് ഒത്തുകൂടിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പത്തരയോടെ പ്ളക്കാര്‍ഡുമൊരുക്കി കുമ്പള പാലത്തിനടുത്തുള്ള സ്റ്റാര്‍ട്ടിങ് പോയന്‍റിലത്തെി. പിന്നീട് പാലം മുതല്‍ ടൗണ്‍ ജങ്ഷന്‍ വരെയുള്ള നൂറു മീറ്റര്‍ പാതയിലെ കുഴികള്‍ എണ്ണിത്തീര്‍ക്കുകയായിരുന്നു. കുഴിയെണ്ണല്‍ മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് സമ്മാനവും നല്‍കി. ഒന്നാം സമ്മാനം നൗഫല്‍ തളങ്കര നേടി. അഷ്റഫ് ബദരിയ നഗറിനാണ് രണ്ടാം സമ്മാനം.കുമ്പള-ഉപ്പള എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍, വൈസ് ചെയര്‍മാന്‍ കെ. രാമകൃഷ്ണന്‍, കണ്‍വീനര്‍ അബ്ദുല്ലത്തീഫ് കുമ്പള എന്നിവര്‍ നേതൃത്വം നല്‍കി. യാത്രക്കാര്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ആരിഫ് മൊഗ്രാല്‍, മന്‍സൂര്‍, അഷ്റഫ് ബദരിയ നഗര്‍, ഇസ്മായില്‍ മൂസ, മഹമൂദ് കൈക്കമ്പ, പി.കെ. അബ്ദുല്ല, അംബൂഞ്ഞി തലക്ളായി, അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
Next Story