Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightബേക്കൂറില്‍...

ബേക്കൂറില്‍ ഡി.വൈ.എഫ്.ഐ –ബി.ജെ.പി സംഘട്ടനം; മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മഞ്ചേശ്വരം: ബേക്കൂറില്‍ ഡി.വൈ.എഫ്.ഐ- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അശോകന്‍ (24), ബി.ജെ.പി പ്രവര്‍ത്തകരായ മഹേഷ് (28), ജന്നന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശോകനെ കുമ്പള സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കടയിലേക്ക് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് അശോകന്‍ പരാതിപ്പെട്ടു. അതേസമയം, അശോകന്‍െറ നേതൃത്വത്തിലത്തെിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story