Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2015 1:17 PM GMT Updated On
date_range 25 Aug 2015 1:17 PM GMTവാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഞായറാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ആനന്ദാശ്രമം മില്‍മ ഡെയറിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. പാത്തിക്കരയിലെ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ വിമുക്തഭടന്‍ സുരേഷ് ബാബുവിന്‍െറയും ഭാര്യ സുധാമണിയുടെയും മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പാത്തിക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി വിട്ടുകിട്ടിയ മൃതദേഹങ്ങള്‍ സുധാമണിയുടെ കോടോത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം സുരേഷ് ബാബു ജനിച്ചുവളര്‍ന്ന പാത്തിക്കരയിലെ വീട്ടിലത്തെിച്ചു. വൈകീട്ടോടെ വീട്ടുപറമ്പില്‍ അടുത്തടുത്തായി ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ യുവദമ്പതികളെ ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് കോടോത്തെയും പാത്തിക്കരയിലെയും വീടുകളിലത്തെിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, ക്ളബുകള്‍ എന്നിവക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു. വെള്ളരിക്കുണ്ട് ടൗണില്‍ ഉച്ചക്ക് ശേഷം കടകളടച്ച് ഹര്‍ത്താലാചരിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാ ദേവി, വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മീനാക്ഷി ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ രാജു കട്ടക്കയം, കെ.ജെ. വര്‍ക്കി, മുന്‍ എം.എല്‍.എ എം. കുമാരന്‍, ഫാ. ആന്‍റണി തെക്കേമുറി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനത്തെി.
Next Story