Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2015 1:34 PM GMT Updated On
date_range 14 Aug 2015 1:34 PM GMTഇരു വൃക്കകളും തകരാറില്‍; സഹായം കാത്ത് ഫാത്തിമ
text_fieldsbookmark_border
ഉദുമ: രണ്ട് വൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന ഉദുമ കൂളിക്കുന്നിലെ മൂസയുടെ ഭാര്യ ഫാത്തിമ ഉദാരമനസ്കരുടെ സഹായം തേടുന്നു. വൃദ്ധനായ ഭര്‍ത്താവിനെയും ഏക മകളെയും കൂലിവേല ചെയ്താണ് ഈ വീട്ടമ്മ പരിപാലിച്ചിരുന്നത്. ഇതിനിടെയാണ് വില്ലനായി അസുഖം കടന്നുവന്നത്. മൂന്നുവര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന ഇവര്‍ക്ക് ചികിത്സക്ക് ആവശ്യമായ തുക കണ്ടത്തൊന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ഡയാലിസിസിനും മറ്റും 15,000 രൂപ പ്രതിമാസം വേണം. 10 ലക്ഷത്തിലധികം ഇതിനകം ചെലവായി. എല്ലാം കടം വാങ്ങിയതാണ്. പാവപ്പെട്ട ഈ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഫാത്തിമ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഭാരവാഹികള്‍: പി.വി. കുഞ്ഞമ്പു (ചെയര്‍.), അബ്ദുല്ല ഹാജി അഹമ്മദ് കളനാട് (കണ്‍.), മാധവന്‍ കായലിങ്കാല്‍ അണിഞ്ഞ (ട്രഷ.). എസ്.ബി.ടി ഉദുമയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചു. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു. അക്കൗണ്ട് നമ്പര്‍: 67237294186. IFSC SBTR0000813. ഫോണ്‍: 8547265220.
Next Story