വഴിയാത്രക്കാർക്ക് ദുരിതം; മാലിന്യം കുമിഞ്ഞുകൂടി നഗരപാതകൾ
text_fieldsകണ്ണൂർ: നഗരപാതകൾ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. രാജീവ് ഗാന്ധി, ഒണ്ടേൻ റോഡുകളിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങളും തള്ളുന്നത് പതിവാകുകയാണ്. ചാക്കുകളിലാക്കി റോഡിനോരത്ത് തള്ളുന്ന മാലിന്യം തെരുവ് നായ്ക്കളും കാക്കകളും മറ്റും കൊത്തിവലിച്ച് റോഡിൽ ഇടുന്നത് വഴിയാത്രക്കാർക്കും മറ്റും ദുരിതം വിതയ്ക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങൾ റോഡിൽ വലിച്ചിടുന്നതിനാൽ ദുർഗന്ധവും പരക്കുന്നു. നഗരസഭ ശുചീകരണ െതാഴിലാളികൾ ബ്ലീച്ചിങ് പൗഡറും മറ്റും വിതറി േപാകുന്നതല്ലാതെ ഇവ യഥാസമയം നീക്കം ചെയ്യുന്നില്ല. ഒഴിവ് ദിനങ്ങളിലാണ് റോഡിലെ മാലിന്യനിക്ഷേപം വ്യാപകമാകുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.