ചക്കരക്കല്ല്​ പൊലീസ് സ്​റ്റേഷനിൽനിന്ന്​ മൂർഖൻ പാമ്പിനെ പിടികൂടി    

09:51 AM
20/05/2019
ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ നി​ധീ​ഷ് ചാ​ലോ​ട് മൂ​ർ​ഖ​ൻ പാ​മ്പി​നെ​ പിടികൂടുന്നു

ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ വീ​ണ്ടും മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലെ ഫ്ല​ക്‌​സ് ബോ​ർ​ഡി​​െൻറ ഇ​ട​യി​ൽ നി​ന്നാ​ണ് ഒ​രു മീ​റ്റ​റോ​ളം നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന്  ആ​ർ.​ആ​ർ.​ടി സ്​​റ്റാ​ഫ് നി​ധീ​ഷ് ചാ​ലോ​ട് എ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ മ​റ്റൊ​രു മൂ​ർ​ഖ​ൻ പാ​മ്പി​നെ​യും നി​ധീ​ഷ് പി​ടി​കൂ​ടി​യി​രു​ന്നു. ച​ക്ക​ര​ക്ക​ല്ല്, ഏ​ച്ചൂ​ർ, മൗ​വ്വ​ഞ്ചേ​രി, മ​തു​ക്കോ​ത്ത്, വ​ലി​യ​ന്നൂ​ർ, പു​റ​ത്തീ​ൽ, കാ​ന​ച്ചേ​രി, മു​ണ്ടേ​രി ഭാ​ഗ​ങ്ങ​ളി​ൽ അ​ണ​ലി പോ​ലു​ള്ള ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പു​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണെ​ന്നും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ചൂ​ടു​കൂ​ടി​യ അ​വ​സ്ഥ​യി​ൽ നി​ര​വ​ധി പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും നി​ധീ​ഷ് പ​റ​ഞ്ഞു.

Loading...
COMMENTS