പോളിങ് സമാധാനപൂർണം; ചിലയിടത്ത് കശപിശ
text_fieldsകണ്ണൂർ: ബൂത്തുപിടിത്തവും അക്രമവും ബോംബേറും നടക്കുന്ന പതിവിന് വിരുദ്ധമായി ഇക്കു റി കണ്ണൂരിൽ സമാധാനപൂർവമായ തെരഞ്ഞെടുപ്പ്. കേന്ദ്രസേനയടക്കം കനത്തസുരക്ഷയിൽ നട ന്ന തെരഞ്ഞെടുപ്പിൽ വിരലിലെണ്ണാവുന്ന അനിഷ്ടസംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ച െയ്തത്. വർഷങ്ങളായി പോളിങ് ഉദ്യോഗസ്ഥരായി ജോലിചെയ്ത പലരും ഇതുപോലെ സമാധാ നപൂർണമായി തെരഞ്ഞെടുപ്പിൽ പങ്കാളികളായില്ലെന്നും പറഞ്ഞു.
പ്രചാരണത്തിലും പ്രചാ രണവിഷയങ്ങളിലും കൊണ്ടുപിടിച്ച വാഗ്വാദങ്ങളും മത്സരവും നടന്നുവെങ്കിലും ഇന്നലെ തുടക്കംമുതൽ േപാളിങ് സമാധാനപരമായിരുന്നു. പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം കൂടുതലുള്ള കണ്ണൂരിൽ വോെട്ടടുപ്പ് സമയം സംഘർഷങ്ങളുടെ ദിനമാകാറാണ് പതിവ്. ബൂത്ത് പിടിക്കലും അക്രമവും പതിവായിരിക്കും. എന്നാൽ, സാധാരണ പോളിങ് സമയം അവസാനിച്ചപ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇതുതന്നെ ബൂത്തുകളിലുള്ള തർക്കങ്ങളാണ്. ബലമായി ബൂത്തുപിടിക്കുക, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുക എന്നിവയുണ്ടായില്ല.
കേന്ദ്രസേനകളുൾപ്പെടെ ജില്ലയിലെ പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. തോക്കുകളുമേന്തിയാണ് കേന്ദ്രസേന നിലകൊണ്ടത്. പലയിടങ്ങിലും സുരക്ഷാസേനകൾക്കുള്ള ഭക്ഷണവും വെള്ളവും നാട്ടുകാർ നൽകി. പ്രായമായ വോട്ടർമാരെ സഹായിക്കാൻ സുരക്ഷാേസനയും തയാറായി. മലയോരമേഖലകളിൽ മാവോവാദി സാന്നിധ്യമുള്ളതെന്ന് സംശയിക്കപ്പെടുന്ന ബൂത്തുകളിലും പ്രശ്നങ്ങളുണ്ടായില്ല. തുടക്കം മുതൽ ജില്ലയിൽ കനത്ത പോളിങ്ങാണ് നടന്നത്. രാവിലെ തന്നെ ബൂത്തുകളിൽ വലിയ ക്യൂ രൂപപ്പെട്ടു. പലയിടത്തും യന്ത്രങ്ങൾ തകരാറിലായത് വോട്ടിങ്ങിെൻറ വേഗം കുറച്ചു.
ജില്ലയിൽ 115 വോട്ട് യന്ത്രങ്ങൾ പണിമുടക്കി. എന്നാൽ, ഇതൊന്നും കണക്കാക്കാതെ വോട്ടർമാർ നടപടികളുമായി സഹകരിച്ചു. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയതടക്കം നിരവധി ബൂത്തുകളിൽ നിശ്ചിതസമയമായ ആറുമണിക്കുശേഷവും പോളിങ് നടന്നു. വളരെ വൈകിയാണ് ഇൗ കേന്ദ്രങ്ങളിൽ പോളിങ് പൂർത്തിയായത്. അംഗവൈകല്യമുള്ളവർക്ക് വാഹനസൗകര്യങ്ങൾ ഏർപ്പെടുത്തിയതും ഏറെ ഗുണംചെയ്തു. നേരേത്ത വാഹനം ബുക്ക് ചെയ്തവരിൽ മിക്കവരും സേവനം ഉപയോഗപ്പെടുത്തി. കാലാവസ്ഥയും ഇന്നലെ വോെട്ടടുപ്പിന് അനുകൂലമായി. മിക്കസമയത്തും ആകാശം മേഘാവൃതമായതിനാൽ വെയിൽ കുറഞ്ഞത് പോളിങ് ശതമാനം ഉയർത്തി.
കനത്ത സുരക്ഷയിൽ മലയോരം ശാന്തം
കേളകം: മാവോവാദി ഭീഷണിയെ തുടർന്ന് കേന്ദ്രസേന ഉൾപ്പെടെയുള്ളവരുടെ കനത്ത സുരക്ഷയിൽ കേളകം, പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ബൂത്തുകളിൽ നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായി. പേരാവൂർ പഞ്ചായത്തിലെ നമ്പിയോട് വായനശാല 126 ബൂത്തിലും കോട്ടുമാങ്ങ 188, പേരാവൂർ സ്കൂൾ 120, കോളയാട് പാലയാട്ട്കരി 157 ബൂത്തിലും ആറളം പഞ്ചായത്തിലെ 88,96, എടൂർ 83, 84, 85 ബൂത്തുകളിലും കണിച്ചാർ പഞ്ചായത്തിലെ 110ാം നമ്പർ ബൂത്തിലും കേളകം ലിറ്റിൽ ഫ്ലവർ സ്കൂളിലെ 140ാം നമ്പർ ബൂത്തിലും എടക്കാനം, അടക്കാത്തോട് 143 നമ്പർ ബൂത്തിലും വോട്ടുയന്ത്രം തകരാറിലായതിനെത്തുടർന്ന് വോട്ടിങ് ഏറെ നേരം തടസ്സപ്പെട്ടു. പോളിങ് സമയം ആറ്മണി കഴിഞ്ഞിട്ടും നിരവധി പേർ ബാക്കിയായി. ഇവർ രാത്രി വൈകിയാണ് വോട്ട് ചെയ്ത് മടങ്ങിയത്. മേഖലയിൽ പോളിങ് സമാധാനപരമായി പൂർത്തിയായതായി പൊലീസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
