സഹവാസ ക്യാമ്പ്

05:02 AM
11/01/2019
ചെര്‍ക്കള: സ്കൂള്‍ വിദ്യാർഥികള്‍ക്കായുള്ള ചെങ്കള ഗ്രാമപഞ്ചായത്തുതല ജനുവരി 18, 19 തീയതികളില്‍ ചെര്‍ക്കള ജി.എം.യു.പി സ്കൂളില്‍ ന‌ടക്കും. പഞ്ചായത്ത് പരിധിയിലെ ഗവണ്‍മ​െൻറ്, എയ്ഡഡ് സ്കൂളുകളിലെ നാലു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 20 വിദ്യാലയങ്ങളില്‍നിന്ന് നൂറോളം വിദ്യാർഥികള്‍ പങ്കെടുക്കും. ക്യാമ്പ് നടത്തിപ്പിനായി ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം ചെയര്‍പേഴ്സനും സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപവത്കരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്തംഗം എന്‍.എ. താഹിര്‍ അധ്യക്ഷത വഹിച്ചു. നിര്‍മല്‍കുമാര്‍ കാടകം, പി.ടി.എ പ്രസിഡൻറ് കെ. കരുണാകരന്‍, സ്കൂള്‍ വികസനസമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, മദര്‍ പി.ടി.എ പ്രസിഡൻറ് നിഷാബി, സി.ആര്‍.സി കോഓഡിനേറ്റര്‍ ടി. ശ്രീവിദ്യ, പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി എൻ.കെ. ലസിത എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS