Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:02 AM IST Updated On
date_range 8 Dec 2018 5:02 AM ISTനീലേശ്വരത്ത് വീണ്ടും ഗതാഗത നിയന്ത്രണം
text_fieldsbookmark_border
നീലേശ്വരം: നഗരസഭ ബസ്സ്റ്റാൻഡ് നിർമാണത്തിനുള്ള മണ്ണ് പരിശോധന നടക്കുന്നതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ബസ്സ്റ്റാൻഡിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് നഗരസഭ അറിയിച്ചു. നേരത്തെ ഉണ്ടാക്കിയിരുന്ന താൽക്കാലിക ക്രമീകരണത്തിെൻറ അടിസ്ഥാനത്തിലാണ് ഈ ദിവസങ്ങളിൽ വാഹനങ്ങൾ പോകേണ്ടത്. ഇതനുസരിച്ച് നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗൺ ടു ടൗൺ ബസുകളും ഫാസ്റ്റ് പാസഞ്ചർ ബസുകളും കാസർകോട്-കണ്ണൂർ റൂട്ടിലോടുന്ന ദീർഘദൂര ബസുകളും മാർക്കറ്റ് കവലയിൽനിന്ന് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഹൈവേ വഴി സർവിസ് നടത്തണം. ബാക്കി മുഴുവൻ ബസുകളും മാർക്കറ്റ് കവലയിൽനിന്നും മെയിൻ ബസാറിൽ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ. കെ.സി.കെ രാജാ കവലയിൽനിന്നും രാജാ റോഡിൽ പ്രവേശിച്ച് മാർക്കറ്റ് കവല വഴി ഹൈവേയിലേക്ക് തിരിച്ചുപോകണം. തളിയിലമ്പലം റോഡ് ഈ കാലയളവിൽ വൺവേയായി നിജപ്പെടുത്തി. ചെറുവാഹനങ്ങൾക്കും വൺവേ സംവിധാനം ബാധകമാണ്. ഈ ബസുകൾക്ക് ബസ്സ്റ്റാൻഡിന് പകരമായുള്ള ബസ്സ്റ്റോപ് ഫെഡറൽ ബാങ്ക് കെട്ടിടത്തിെൻറ മുൻവശമായിരിക്കും. കിഴക്ക് ഭാഗത്തുനിന്നും നീലേശ്വരം ടൗണിലേക്ക് വരുന്ന ബസുകൾ ഫെഡറൽ ബാങ്ക് കെട്ടിടത്തിെൻറ മുന്നിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് മെയിൻ ബസാറിലൂടെ മാർക്കറ്റ് കവല വഴി ഹൈവേയിലേക്ക് പ്രവേശിക്കണം. മെയിൻ ബസാറിൽ ഇപ്പോഴുള്ള രണ്ടു വശത്തേയും സ്റ്റോപ്പുകളും നഗരസഭ ഓഫിസിന് മുന്നിലായിരിക്കും. നീലേശ്വരം ബസ്സ്റ്റാൻഡിൽ ഹാൾട്ട് ചെയ്തിരുന്ന ബസുകൾ ഫെഡറൽ ബാങ്കിന് മുന്നിൽ യാത്രക്കാരെ ഇറക്കി കരുവാച്ചേരി കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം ഹൈവേയിൽ ഹാൾട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story