Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:02 AM IST Updated On
date_range 8 Dec 2018 5:02 AM ISTഹയര്‍സെക്കൻഡറി ചോദ്യപ്പേപ്പർ വിതരണം കാര്യക്ഷമമാക്കണം -എ.കെ.എസ്.ടി.യു
text_fieldsbookmark_border
കാസര്‍കോട്: ഡിസംബര്‍ 11ന് ആരംഭിക്കുന്ന ഹയര്‍സെക്കൻഡറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ജില്ലയില്‍ ഒരു കേന്ദ്രത്ത ില്‍ മാത്രം വിതരണം ചെയ്യുന്നതുമൂലം വലിയ പ്രയാസമാണ് ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പൽമാർ നേരിടുന്നതെന്ന് എ.കെ.എസ്.ടി.യു ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള അധ്യാപകര്‍ ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റിലെത്തി ചോദ്യപ്പേപ്പര്‍ വാങ്ങിക്കണമെന്നാണ് അറിയിപ്പ്. പഠിപ്പിക്കാന്‍പോലും ആവശ്യത്തിന് സ്ഥിരാധ്യാപകരില്ലാത്ത വിദ്യാലയങ്ങളിൽനിന്ന് പ്രത്യേകം വണ്ടിപിടിച്ച് ചോദ്യപ്പേപ്പര്‍ വാങ്ങാന്‍ പോകേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇത്തരം അശാസ്ത്രീയ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്നോട്ടു പോകാന്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസവകുപ്പ് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, വിനയന്‍ കല്ലത്ത്, എം.ടി. രാജീവന്‍, ജയന്‍ നീലേശ്വരം, എ. സജയന്‍, കെ. താജുദ്ദീന്‍, അഹമ്മദ് ശരീഫ് കുരിക്കള്‍, ഒ. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story