Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യസഭായോഗം നടത്തി

മത്സ്യസഭായോഗം നടത്തി

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ 2019-20 വര്‍ഷത്തെ പ്രാദേശിക പദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിന് തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന മത്സ്യസഭായോഗം നഗരസഭ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ വി. ഗൗരി അധ്യക്ഷതവഹിച്ചു. ഫിഷറീസ് സബ് ഇൻസ്പെക്ടര്‍ ജോസ് ബാബു പദ്ധതി വിശദീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന കടവുകളില്‍ പടവുകളും ലൈറ്റ് സൗകര്യവും ഒരുക്കുന്നതിനെക്കുറിച്ചും ബോട്ട് ജെട്ടിയില്‍ ഹൈമാസ്റ്റ് ലൈറ്റും തീരദേശത്തെ ജങ്ഷനുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ഫിഷറീസ് കോളനിയില്‍ പട്ടയം പതിച്ചുകിട്ടിയവര്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് ഡിപ്പാർട്മ​െൻറി​െൻറ ഭാഗത്തുനിന്നോ നഗരസഭയില്‍നിന്നോ നേരിട്ട് പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനമായി. അര്‍ഹതപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഗ്രീന്‍ബുക്ക് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനും പ്രഖ്യാപിത മത്സ്യഗ്രാമമായി തൈക്കടപ്പുറത്തെ ഉയര്‍ത്താനുള്ള നടപടി കൈക്കൊള്ളാനും തീരുമാനിച്ചു. തൈക്കടപ്പുറം ബോട്ട്‌ജെട്ടി നവീകരിക്കാനും വീട് റിപ്പയറിങ് ആനുകൂല്യം ലഭിക്കാത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. തീരദേശത്ത് കുടിവെള്ളം ലഭ്യമാക്കാന്‍ നഗരസഭ സ്ഥലം കണ്ടെത്തിയാല്‍ വാട്ടര്‍ടാങ്ക് പണിത് ഫിഷറീസ് ഡിപ്പാർട്മ​െൻറ് കുടിവെള്ളം ലഭ്യമാക്കും. യോഗത്തില്‍ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണൻ, കൗണ്‍സിലര്‍മാരായ ടി.പി. ബീന, കെ. പ്രകാശൻ, എം. ലത, വി.വി. സീമ, തങ്കമണി, നഗരസഭ കോഒാഡിനേറ്ററായ രാജേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story