Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:02 AM IST Updated On
date_range 8 Dec 2018 5:02 AM ISTപേരോലിൽ അപകടഭീഷണിയുയർത്തി കെട്ടിടം
text_fieldsbookmark_border
നീലേശ്വരം: ഇടത്തോട് റോഡിൽ പേരോലിൽ കാലപ്പഴക്കംചെന്ന കെട്ടിടം ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. കെട ്ടിടത്തെ താങ്ങി നിർത്തിയിരുന്ന മതിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്നുവീഴുകയുണ്ടായി. ഇപ്പോൾ ഈ ഓടുമേഞ്ഞ കെട്ടിടം ഏത് നിമിഷവും യാത്രക്കാരെൻറയോ വാഹനങ്ങളുടെയോ മുകളിൽ വീഴാൻ കാത്തിരിക്കുകയാണ്. കെട്ടിടം കാലപ്പഴക്കം ചെന്നതിനാൽ നഗരസഭ കഴിഞ്ഞവർഷം ലൈസൻസ് പുതുക്കി നൽകിയിട്ടുമില്ല. എന്നാൽ, ഉടമ കെട്ടിടം പൊളിച്ചുമാറ്റാൻ തയാറാകുന്നുമില്ല: തൊട്ടടുത്ത പേരോൽ എൽ.പി സ്കൂളിലേക്ക് പോകേണ്ട പിഞ്ചുകുട്ടികളടക്കം നിരവധി കാൽനടക്കാരാണ് ഈ പഴക്കംചെന്ന കെട്ടിടത്തിെൻറ അരികിലൂടെ നടന്നുപോകുന്നത്. നഗരസഭാധികൃതർ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കാത്തതിൽ കാൽനടക്കാർക്ക് പ്രതിഷേധവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story