വിഭവശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

06:38 AM
12/09/2018
കാസർകോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വിഭവശേഖരണ കേന്ദ്രങ്ങളില്‍ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്കിലെ കേന്ദ്രം നിര്‍ത്തലാക്കി. ഇവിടെ സൂക്ഷിച്ചിരിക്കുന്ന സാധനസാമഗ്രികള്‍ പടന്നക്കാട് കാര്‍ഷിക കോളജിലെ സംഭരണശാലയിലേക്ക് മാറ്റും. തൃക്കരിപ്പൂരിലെ കേന്ദ്രത്തില്‍ സാധനസാമഗ്രികള്‍ ലഭിക്കുന്നതു കുറവായതിനാലാണ് പടന്നക്കാട് കാര്‍ഷിക കോളജിലെ കേന്ദ്രത്തില്‍ ലയിപ്പിക്കുന്നതിന് തീരുമാനിച്ചത്. മറ്റു രണ്ടു കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളജ്, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളിലെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെയായും നിജപ്പെടുത്തിയിട്ടുണ്ട്.
Loading...
COMMENTS