Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 11:44 AM IST Updated On
date_range 6 Oct 2018 11:44 AM ISTസി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമം: വിചാരണ തുടങ്ങി
text_fieldsbookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരി അസി. സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാർ മുമ്പാകെ വിചാരണ തുടങ്ങി. നടുവനാട് െകാട്ടൂറിഞ്ഞാൽ വി.കെ. ബാബു (37), സഹോദരൻ വിനോദ് (35), സുഹൃത്തുക്കളായ ജിജോ, മനേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പരിക്കേറ്റ ഒന്നാംസാക്ഷി ബാബുവിനെ വിസ്തരിച്ചു. ബാബു പ്രതികളെ തിരിച്ചറിഞ്ഞു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ നടുവനാട് െകാട്ടൂറിഞ്ഞാലിലെ ടി.പി. സതീശൻ, കെ. സുധീഷ്, കെ. ബാബു, പി.വി. അഭിലാഷ്, പി.വി. സുധീഷ്, കെ. അജേഷ്, കെ. ബൈജു എന്നിവരാണ് കേസിലെ പ്രതികൾ. 2011 ജൂലൈ 28ന് വൈകീട്ട് നടുവനാട് െകാട്ടൂറിഞ്ഞാലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. വിചാരണ ആറിന് തുടരും. പ്രോസിക്യൂഷനുവേണ്ടി സി.കെ. രാമചന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story