Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 1:29 PM IST Updated On
date_range 19 Sept 2018 1:29 PM ISTകേരളത്തെ പുനഃസൃഷ്ടിക്കാൻ ബാങ്കുകളും
text_fieldsbookmark_border
തലശ്ശേരി: കേരളം പുനഃസൃഷ്ടിക്കാന്‍ തലശ്ശേരി, മാഹി മേഖലയിലെ ബാങ്കുകളും. തലശ്ശേരി, കതിരൂർ, വടക്കുമ്പാട്, പുന്നോല്‍ എന്നീ ബാങ്കുകൾ കൈകോർത്തപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതൽക്കൂട്ടായത് 1,12,18,472 രൂപ. പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക് 32,84,300 രൂപയാണ് നൽകിയത്. ഇതിൽ ജീവനക്കാരുടെ ഒരു മാസശമ്പളം 11,48,300 രൂപ പ്രസിഡൻറ് കെ.കെ. രാജേഷും സെക്രട്ടറി കെ.വി. സന്തോഷ് കുമാറും കഴിഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജന് കൈമാറി. പൊതുനന്മ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയും കെയര്‍ ഹോം പദ്ധതിയിലേക്ക് 10 ലക്ഷം രൂപയും ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 1,36,000 രൂപയും നേരേത്ത നല്‍കിയിരുന്നു. കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് 24,47,831 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്. ബാങ്ക് സെക്രട്ടറി എം. മോഹനനും പ്രസിഡൻറ് കാരായി ബാലനും ചേര്‍ന്ന് മന്ത്രി ഇ.പി. ജയരാജന് തുക കൈമാറി. ഇതിനുപുറമെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി രണ്ട്്്് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് കെയര്‍ ഹോം പദ്ധതിയിലേക്ക്്് ബാങ്ക് 10 ലക്ഷം രൂപയും നല്‍കി. വടക്കുമ്പാട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളമായി 8,28,912 രൂപ നല്‍കി. ബാങ്ക്്് പ്രസിഡൻറ് എം. പ്രസന്ന ടീച്ചർ, സെക്രട്ടറി എ. ശശിധരൻ, പി. പ്രകാശൻ, എം.കെ. സുനോജ്്്, കെ. ഷാജി എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപയും കെയര്‍ ഹോം പദ്ധതിയിലേക്കായി അഞ്ചുലക്ഷം രൂപയും കൊടുത്തതിന് പുറമെയാണിത്. മൊത്തം 18,28,912 രൂപയാണ് വടക്കുമ്പാട് ബാങ്ക് ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്. തലശ്ശേരി കോഓപറേറ്റിവ് റൂറല്‍ ബാങ്ക്്് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒരുമാസത്തെ വേതനം 21, 57,429 രൂപയുടെ ചെക്ക്്് ബാങ്ക്്് പ്രസിഡൻറ് സി. വത്സനും ജനറല്‍ മാനേജര്‍ കെ. സുനില്‍കുമാറും ചേര്‍ന്ന്്് കൈമാറി. കെയര്‍ ഹോം പദ്ധതിയിലേക്ക്്് ബാങ്കിെൻറ 5 00,000 രൂപയുടെ ചെക്കും കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story