ഏഷ്യൻ ബോഡി ബിൽഡിങ്​ ചാമ്പ്യൻഷിപ്പിന് കാസര്‍കോട് സ്വദേശി

06:38 AM
12/09/2018
കാസര്‍കോട്‌: ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ പുണെയിൽ നടക്കുന്ന ഏഷ്യൻ ബോഡി ബിൽഡിങ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിന് കാസര്‍കോട് സ്വദേശിയും. മിസ്റ്റര്‍ കാസര്‍കോടും ആലംപാടി സ്വദേശിയുമായ ഷരീഫ് കരിപ്പൊടിയാണ് ചാമ്പ്യൻഷിപ്പിന് അര്‍ഹത നേടിയത്. കേരളത്തില്‍നിന്ന് അര്‍ഹത നേടിയ മൂന്നുപേരില്‍ ഒരാളാണ് ഷരീഫ്. പുരുഷ ഫിസിക് വിഭാഗത്തിൽ 170 സെ.മീ ഓപൺ കാറ്റഗറിയിലാണ് ഷരീഫ് മത്സരിക്കുക. ആലംപാടി ആര്‍ട്സ് ആന്‍ഡ്‌ സ്പോർട്സ് ക്ലബ് (ആസ്ക്‌ ആലംപാടി) അംഗമായ ഷരീഫ് പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് റിസ്വാന. മക്കള്‍: ഫാത്തിമത്ത് നെഹ്ല, നൂറ അനിഖ.
Loading...
COMMENTS