കൊട്ടിയൂർ മേഖലയിൽ 17പേർക്ക് ഡെങ്കിപ്പനി

11:41 AM
04/06/2020

കേ​ള​കം(കണ്ണൂർ): മ​ല​യോ​ര​മേ​ഖ​ല​ക​ളാ​യ കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 17 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി. കേ​ള​ക​ത്ത് 11 പേ​ർ​ക്കും കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​റു​പേ​ർ​ക്കു​മാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്.

കേ​ള​ക​ത്തെ വാ​ർ​ക്ക​പ്പാ​ലം, മീ​ശ​ക്ക​വ​ല ഭാ​ഗ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന നാ​ല്, അ​ഞ്ച്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലാ​ണ് നി​ല​വി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ട​ത്തി​ൻ​കാ​വ് മേ​ഖ​ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കും നീ​ണ്ടു​നോ​ക്കി​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്.

മാ​ട​ത്തി​ൻ​കാ​വ് കേ​ള​കം പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...
COMMENTS