Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:31 PM GMT Updated On
date_range 16 Jan 2020 11:31 PM GMTപൗരത്വ ഭേദഗതി നിയമം: സി.പി.ഐ ലഘുലേഖ പ്രകാശനം ചെയ്തു
text_fieldsകണ്ണൂർ: സി.പി.ഐ ജില്ല കൗൺസിൽ 'പൗരത്വഭേദഗതി നിയമം-കേന്ദ്ര ഗവൺമൻെറിൽനിന്ന് ഭരണഘടനയെ രക്ഷിക്കുക'യെന്ന തലക്കെട്ടോ ടെ ലഘുലേഖ പുറത്തിറക്കി. അസമിലും പശ്ചിമബംഗാളിലും ഹിന്ദുവോട്ട് ബാങ്ക് ഉറപ്പിച്ചുനിർത്തുകയും അടുത്ത തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവിജയം നേടുകയുമാണ് ബി.ജെ.പി അജണ്ടയെന്ന് ലഘുലേഖ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ വോട്ട് ബാങ്ക് ആകാൻ സാധ്യതയില്ലാത്തതിനാലാണ് മുസ്ലിംകളെയും രോഹിങ്ക്യൻ അഭയാർഥികൾ, അഹമ്മദീയർ, ഷിയാകൾ എന്നിവരെയും നിയത്തിൽനിന്ന് ഒഴിവാക്കിയത്. ഒരുനിയമത്തിലും മതപരമായോ മറ്റുമായ വിവേചനങ്ങൾ പാടില്ലെന്ന നിലപാടാണ് ഇടതുപക്ഷത്തിൻെറതെന്നും ലഘുലേഖയിൽ പറയുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള 31 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 23 പേജുള്ള ലഘുലേഖയിൽ വ്യക്തമാക്കുന്നുണ്ട്. കണ്ണൂർ ബിഷപ് ഹാളിൽ ഡോ. അലക്സ് വടക്കുംതല ലഘുലേഖ പ്രകാശനം ചെയ്തു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, കണ്ണൂർ രൂപത വികാരി ഫാ. ദേവസി ഈരത്തറ, ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Next Story