Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2020 11:32 PM GMT Updated On
date_range 15 Jan 2020 11:32 PM GMTയൂത്ത് ലീഗ് മണ്ഡലം സമ്മേളനം സമാപിച്ചു
text_fieldsതലശ്ശേരി: 'നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക' എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചദിന സമ്മേളനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നഗരത്തിൽ യുവജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മട്ടാമ്പ്രം ഇന്ദിര ഗാന്ധി പാർക്ക് പരിസരത്തുനിന്ന് ആരംഭിച്ച യുവജന റാലി മെയിൻ റോഡ്, ലോഗൻസ് റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ്സ്റ്റാൻഡ്, ഒ.വി റോഡ് വഴി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് തസ്ലീം ചേറ്റംകുന്ന് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അൻവർ സാദത്ത് പ്രഭാഷണം നടത്തി. അഡ്വ. കെ.എ. ലത്തീഫ്, സമീർ പറമ്പത്ത്, എ.കെ. ആബൂട്ടി ഹാജി, എൻ. മഹമൂദ്, അസീസ് വടക്കുമ്പാട്, സി.കെ.പി. മമ്മു, റഹ്ദാദ് മൂഴിക്കര, ഷഹബാസ് കായ്യത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് തലായി സ്വാഗതവും ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു. യുവജന റാലിക്ക് അൻസാരി ചിറക്കര, തഫ്ലീം മാണിയാട്ട്, അസ്ലം പെരിങ്ങാടി, സാദിഖ് മട്ടാമ്പ്രം, അഫ്സൽ ചക്യത്ത്മുക്ക്, സുനിയാസ് വടക്കുമ്പാട്, ആഷിഫ് ചൊക്ലി, ഖാലിദ് കൈവട്ടം, കെ.സി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Next Story