Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2020 11:32 PM GMT Updated On
date_range 15 Jan 2020 11:32 PM GMTപാലിയേറ്റിവ് ദിനമാചരിച്ചു
text_fieldsപയ്യന്നൂർ: പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെയും ഇന്ത്യൻ ഡൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിൻെറയും ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ പാലിയേറ്റിവ് ദിനാചരണം നടന്നു. രാവിലെ 10ന് സാന്ത്വന വരയും വൈകീട്ട് നാലിന് പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. വി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ രാഘവൻ കടന്നപ്പള്ളി, ഡോ. എം. മുകുന്ദൻ നമ്പ്യാർ, സുജ വിനോദ്, ഡോ. സുധാ സന്തോഷ്, ഡോ. കെ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ഐ.ഡി.എ കോസ്റ്റൽ മലബാർ ബ്രാഞ്ച് വക ധനസഹായം ഡോ. സുധ സന്തോഷ് കൈമാറി. കെ. മജീദ് മാസ്റ്റർ ക്ലാസെടുത്തു. ഡോ. എ.വി. മധുസൂദനൻ സ്വാഗതവും സൈനുദ്ദീൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു.
Next Story