Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 11:32 PM GMT Updated On
date_range 14 Jan 2020 11:32 PM GMTലൈഫ് മിഷൻ പദ്ധതിക്കെതിരെ അനാവശ്യ വിവാദങ്ങളെന്ന്
text_fieldsപാനൂർ: ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുകയാണ് ചിലരെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിനുതന്നെ മാതൃകയായ പദ്ധതിയാണ് ലൈഫ് മിഷൻ. പി.എം.എ.വൈ പദ്ധതിയുടെകൂടി സഹകരണത്തോടെ 8000 വീടുകളാണ് സംസ്ഥാനത്ത് നിർമിച്ചത്. വീടു നിർമിച്ച് നൽകുക മാത്രമല്ല, അവരുടെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഗവൺമൻെറ് ഒപ്പമുണ്ടാകുമെന്നും കെ.വി. സുമേഷ് പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനൂപ് അധ്യക്ഷത വഹിച്ചു. ജി.ഇ.ഒ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ല പ്രോജക്ട് ഡയറക്ടർ വി.കെ. ദിലീപ് കുമാർ, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. രാഗേഷ്, എ. ശൈലജ, ടി. വിമല, എം. ഷീബ, കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷമീമ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. രാജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ് തുടങ്ങിയവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ് സ്വാഗതവും ജോയൻറ് ബി.ഡി.ഒ പി. ശശിധരൻ നന്ദിയും പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിപ്രകാരം പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നാല് ഗ്രാമപഞ്ചായത്തുകളിലും വീട് നിർമാണം പൂർത്തീകരിച്ച 71 ഗുണഭോക്താക്കളുടെ കുടുംബസംഗമം ആണ് സംഘടിപ്പിച്ചത്. ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാനായി 15 ഡിപ്പാർട്ട്മൻെറുകൾ പ്രശ്ന പരിഹാര അദാലത്തും നടത്തി. ഗുണഭോക്താക്കൾക്ക് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച എൽ.ഇ.ഡി ബൾബുകൾ ഉപഹാരമായി നൽകി.
Next Story