Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 11:32 PM GMT Updated On
date_range 14 Jan 2020 11:32 PM GMTകിണവക്കലിലെ അപകടവളവിന് ശാപമോക്ഷമാകുന്നു
text_fieldsകൂത്തുപറമ്പ്: കിണവക്കൽ ആയിരം തെങ്ങിലെ അപകടവളവ് വീതികൂട്ടാനുള്ള നടപടികൾക്ക് തുടക്കമായി. റോഡിൻെറ സർവേനടപടികള ാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ജില്ല ആസ്ഥാനമായ കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ആയിരം തെങ്ങിലാണ് നിരവധി അപകടങ്ങൾക്കിടയാക്കിയ വളവ്. ഏതാനും വർഷങ്ങൾക്കിടെ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. റോഡിലെ വളവിനോടൊപ്പം അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്കിടയാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൻെറ നിർദേശപ്രകാരം കണ്ണൂരിലെ സ്വകാര്യ ഏജൻസിക്കാണ് സർവേച്ചുമതല. മൗവ്വേരിക്കും കിണവക്കലിനും ഇടയിലെ വളവുകൾ പരമാവധി ഒഴിവാക്കിയായിരിക്കും പുതിയ റോഡ് നിർമാണം. അതോടൊപ്പം അപകടരഹിതപാതയാണ് അധികൃതർ വിഭാവനം ചെയ്തിട്ടുള്ളത്. സർവേനടപടികൾ പൂർത്തിയായാൽ ഉടൻതന്നെ റോഡ് നവീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Next Story