Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 11:32 PM GMT Updated On
date_range 14 Jan 2020 11:32 PM GMTആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടർ സരസ്വതിയമ്മ
text_fields* മഹിളാലയം ചേച്ചി എന്നാണ് അറിയപ്പെട്ടിരുന്നത് തിരുവനന്തപുരം: ആകാശവാണി മുൻ ഡെപ്യൂട്ടി സ്റ്റേഷൻ ഡയറക്ടറും മഹി ളാലയം പരിപാടിയുടെ പ്രൊഡ്യൂസറുമായിരുന്ന ബേക്കറി റോഡ് വിമൻസ് കോളജ് ഹോസ്റ്റലിന് എതിർവശം 'പ്രിയദർശിനി'യിൽ എസ്. സരസ്വതിയമ്മ (86) നിര്യാതയായി. 1965ലാണ് ആകാശവാണിയിൽ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ചത്. 'മഹിളാലയം ചേച്ചി' എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകൾക്കായുള്ള പരിപാടികൾ നാമമാത്രമായിരുന്ന കാലത്ത് ആകാശവാണിയിലെത്തിയ സരസ്വതിയമ്മ വിവിധ മേഖലയിലെ വിഷയങ്ങൾ കോർത്തിണക്കി മഹിളാലയം പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു. വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിനും മുൻകൈയെടുത്തു. 1987ൽ ആകാശവാണിയിൽനിന്ന് വിരമിച്ചു. ആകാശവാണിയിലെ ഓർമകൾ കോർത്തിണക്കിയ 'ആകാശത്തിലെ നക്ഷത്രങ്ങൾ', 'കുപ്പിച്ചില്ലുകളും റോസാദലങ്ങളും', 'അമ്മ അറിയാൻ' പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിൻെറ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കൽ വേലായുധൻെറയും ശാരദാമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ. യശോധരൻ. മക്കൾ: മായ പ്രിയദർശിനി, ഡോ. ഹരികൃഷ്ണൻ കെ.വൈ (യു.കെ), ഗോപീകൃഷ്ണൻ കെ.വൈ (ബംഗളൂരു). മരുമക്കൾ: പി. കുമാർ (മാനേജ്മൻെറ് കൺസൾട്ടൻറ്, ദുബൈ), പഞ്ചമി ഹരികൃഷ്ണൻ, ഡോ. അനിത കൃഷ്ണൻ. സഹോദരങ്ങൾ: സി.വി. ത്രിവിക്രമൻ (വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി), ഡോ. രാധാ ഹരിലാൽ, പരേതയായ രാജലക്ഷ്മി, അംബികാ ദേവി, ഉഷ എസ്. നായർ. നടി മാല പാർവതി സഹോദര പുത്രിയാണ്.
Next Story