Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ഡി.ആർ.ഡി.എ...

കണ്ണൂർ ഡി.ആർ.ഡി.എ ഓഫിസിലേക്ക് മാർച്ച് ഇന്ന്​

text_fields
bookmark_border
തളിപ്പറമ്പ്: പൊക്കുണ്ട് - കൂനം - കൊളത്തൂർ -കണ്ണാടിപ്പാറ റോഡ് ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10ന് ആക്ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലെ ഡി.ആർ.ഡി.എ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറുമാത്തൂർ - ചെങ്ങളായി പഞ്ചായത്തിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ ദൂരമുള്ള ഈ റോഡിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 2018 മാർച്ചിൽ പൂർത്തീകരിക്കേണ്ട പ്രവൃത്തി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. മാർച്ച് ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണൻ, വൈസ് പ്രസിഡൻറ് കെ. ജാനകി, ആക്ഷൻ കമ്മിറ്റി കൺവീനർ പി. മാധവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story