Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 11:31 PM GMT Updated On
date_range 13 Jan 2020 11:31 PM GMTറീടാറിങ് നീളുന്നതിനെതിരെ പ്രതിഷേധം
text_fieldsകണ്ണൂർ: കോർപറേഷൻ എളയാവൂർ സോണിലെ പുഴാതി അതിർത്തി റോഡായ കക്കാട് പൗവക്കൽ റോഡ് റീടാറിങ് അനന്തമായി നീണ്ടുപോകുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഗതാഗതം സാധ്യമാവാതെ ഒറ്റപ്പെട്ടതിനാൽ രോഗികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്. വിദ്യാർഥികൾ ഉൾെപ്പടെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണിത്. തകർന്ന് അങ്ങേയറ്റമായിട്ടും നടപടിയെടുക്കുന്നതിന് കോർപറേഷൻ തയാറായിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ തൈക്കണ്ടി മുരളീധരൻ മേയർക്ക് വീണ്ടും നിവേദനം നൽകി. പലതവണ ഈ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടും മേയർക്ക് നിവേദനം നൽകിയിട്ടും പ്രശ്ന പരിഹാരമുണ്ടായില്ലെന്നും കൗൺസിലർ തൈക്കണ്ടി മുരളീധരൻ കുറ്റപ്പെടുത്തി. റീടാറിങ് നീണ്ടുപോയാൽ ബഹുജനങ്ങളെ അണിനിരത്തി കോർപറേഷൻെറ നിലപാടിനെതിരെ കടുത്ത പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story