Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2020 11:31 PM GMT Updated On
date_range 11 Jan 2020 11:31 PM GMTഗവർണർമാരെ ഉപയോഗിച്ച് ഭരിക്കാൻ ശ്രമം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsതളിപ്പറമ്പ്: ഗവർണർമാരെ ഉപയോഗിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കേരള ഗവർണർ ഇന്ത്യൻ ഭരണഘടന എടുത്ത് വായിക്കുന്നത് നല്ലതാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശ് രക്ഷാ മാർച്ചിൻെറ ആദ്യദിന സമാപന സമ്മേളനം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് ഭരണഘടനയോട് പുച്ഛമാണ്. അതാണ് ഇത്രയും ഭരണഘടന വിരുദ്ധത ഇവിടെ നടപ്പാക്കുന്നത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ പറഞ്ഞത് ഏക സിവിൽ കോഡാണ് ഇനി നടപ്പാക്കുകയെന്നാണ്. അതിൻെറ മുന്നോടിയായാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇത്രയധികം ഐക്യത്തോടെ മറ്റൊരു സമരം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി.പി.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഉമേഷ് ബാബു, മനാഫ് അരീക്കോട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി.എൻ.എ. ഖാദർ സ്വാഗതവും പി. മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു. ജാഥ ക്യാപ്റ്റൻ അബ്ദുൽ കരീം ചേലേരി മറുപടി പ്രസംഗം നടത്തി. രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാൻ പന്നിയൂർ എസ്.പി ബസാറിലെ പി. അഷ്‌റഫിൻെറ മകൻ അമലിനെ അബ്ദുൽ കരീം ചേലേരി ആദരിച്ചു.
Next Story