Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസംഗമവും...

കുടുംബസംഗമവും അദാലത്തും

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്കു പഞ്ചായത്ത് ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ ക്ഷേമപദ്ധതികൾ സംബന് ധിച്ച അദാലത്തും 14ന് രാവിലെ 10ന് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.സംഗമം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ബ്ലോക്ക് പരിധിയിലെ 746 ഗുണഭോക്താക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ സംഗമത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീൻ, സെക്രട്ടറി ടി. രാഗേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം. രാഘവൻ, പി. ഉഷ, കെ. സത്യഭാമ, പി. നളിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ശശിധരൻ, ഹൗസിങ് ഇ.ഒ ടി.വി. പ്രകാശൻ എന്നിവർ പങ്കെടുത്തു. പ്രമോ വിഡിയോ സ്വിച്ചോൺ പയ്യന്നൂർ: നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിൻെറ ഭാഗമായി ആഘോഷ കമ്മിറ്റി തയാറാക്കിയ പ്രമോ വിഡിയോ ക്ഷേത്രം മേൽശാന്തി വി.ഇ. മാധവൻ നമ്പൂതിരി സ്വിച്ച് ഓൺ ചെയ്തു. കെ. വേണു അധ്യക്ഷത വഹിച്ചു. രജീഷ് കണ്ണോത്ത്, സി.വി. രാജു, അപ്പുക്കുട്ടൻ പച്ച, പി. ദിനേശൻ, സി. അനിൽകുമാർ, സി.വി. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story