Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2020 11:31 PM GMT Updated On
date_range 11 Jan 2020 11:31 PM GMTചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും നടത്തി. ജ ില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് കൃത്യസമയത്തും വേഗത്തിലും ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ചെങ്ങളായി പഞ്ചായത്തിനെ അംഗീകാരത്തിനര്‍ഹമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുകോടി രൂപ ചെലവിൽ പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. ചിത്രലേഖ, ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഭാസ്‌കരൻ, സെക്രട്ടറി എം. ശാർങ്ഗധരൻ, അസി. സെക്രട്ടറി എസ്. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. വളക്കൈ വി.സി.ബി ഉദ്ഘാടനം ചെയ്തു ശ്രീകണ്ഠപുരം: വളക്കൈയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ളക്ഷാമവും ജലസേചന ആവശ്യങ്ങളും മുന്നില്‍കണ്ട് നിർമിച്ച വളക്കൈ വി.സി.ബിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2018 -19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വി.സി.ബി നിർമിച്ചത്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. അസി. എൻജിനീയര്‍ പി.പി. അനില്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് വി. ഭാസ്‌കരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സി. ജയശ്രീ, കെ. മിനേഷ്, വി. ധനിഷ, സെക്രട്ടറി എം. ശാർങ്ഗധരന്‍, ഡോ. പി.എം. ഇസ്മയിൽ, മിസ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story