Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി വിജ്​ഞാപനം: ഡി.വൈ.എഫ്.ഐ ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
കണ്ണൂർ: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ ദേശീയപാത ഉപര ോധിച്ചു. കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അർധരാത്രി 12.15 ഓടെയായിരുന്നു ഡി.വൈ.എഫ്.ഐയുടെ റോഡ് തടയൽ സമരം. ജില്ല കമ്മിറ്റി ഓഫിസായ യൂത്ത് സൻെററിൽ നിന്ന് പ്രകടനമായെത്തിയാണ് ഗാന്ധി സ്ക്വയറിനുസമീപം റോഡ് ഉപരോധിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. പി. അനൂപ്, പി. അഖിൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം. ശ്രീരാമൻ സ്വാഗതം പറഞ്ഞു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. ഉപരോധത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ടൗൺ സി.െഎ പ്രദീപൻ കണ്ണിപ്പൊയിലിൻെറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story