Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTദേശീയ പണിമുടക്ക്: കുടകിൽ പ്രതിഷേധ പരിപാടികൾ ജനജീവിതത്തെ ബാധിച്ചില്ല
text_fieldsbookmark_border
വീരാജ്പേട്ട: സംസ്ഥാന--കേന്ദ്ര സർക്കാറുകളുടെ തൊഴിലാളി--ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂനിയനു കളും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് കുടകിൽ ജനജീവിതത്തെ ബാധിച്ചില്ല. ജില്ല കേന്ദ്രമായ മടിക്കേരിയിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു. മടിക്കേരിയിലെ ജില്ല ഭരണകേന്ദ്രത്തിനും വീരാജ്പേട്ട മിനി വിധാൻ സൗധക്ക് മുന്നിലുമാണ് തൊഴിലാളികൾ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തിയത്. ബാങ്കിങ്, ഇൻഷുറൻസ്, പ്ലാേൻറഷൻ, നിർമാണം മേഖലകൾ പൂർണമായും സ്തംഭിച്ചു. ഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചില്ല. വീരാജ്േപട്ട സി.ഐ.ടി.യു നേതാവ് ഡോ. ഐ.ആർ. ദുർഗാപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂനിയൻ നേതാക്കളായ എൻ.ഡി. കുട്ടപ്പൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.വി. സുനിൽ, മഹാദേവ് എന്നിവർ സമരത്തെ നയിച്ചു. മടിക്കേരിയിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.സി. സാബു, എച്ച്.ബി. രമേശ് എന്നിവർ നയിച്ചു. ജില്ലയിലെ പ്ലാേൻറഷൻ മേഖലകളായ പോളിബെട്ട, സിദ്ധാപുരം, മാധാപൂർ എന്നിവിടങ്ങളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story