Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 11:31 PM GMT Updated On
date_range 7 Jan 2020 11:31 PM GMTഇൻഷുറൻസ് ജീവനക്കാർ പ്രകടനം നടത്തി
text_fieldsbookmark_border
കണ്ണൂർ: ദേശീയ പണിമുടക്കിന് മുന്നോടിയായി എൽ.ഐ.സി എംപ്ലോയീസ് യൂനിയൻെറ നേതൃത്വത്തിൽ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ ജീവനക്കാർ പ്രകടനവും യോഗങ്ങളും നടത്തി. മട്ടന്നൂരിൽ ഡിവിഷനൽ ജോയൻറ് സെക്രട്ടറി കെ. ബാഹുലേയൻ സംസാരിച്ചു. സി.പി. സുധീർ, കെ. സുമേഷ്, തോമസ് സ്കറിയ, കെ. ദിവാകരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂരിൽ ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത് സംസാരിച്ചു. പി.കെ. സനിൽ, സി.സി. വിനോദ്, ജി. ഉത്തമൻ, പി.സി. രാമൻ എന്നിവർ നേതൃത്വം നൽകി. തലശ്ശേരിയിൽ പി.കെ. മോഹനൻ, വി. വിജയകുമാരൻ, പി.പി. ദിനേശൻ, ശിൽപ എന്നിവരും തളിപ്പറമ്പിൽ അനിൽ കുമാർ, മനോജ്, പയ്യന്നൂരിൽ കെ. രാജീവൻ, കെ.വി. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story