Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTഒരുലക്ഷം ക്ലാസ് ലൈബ്രറികള്‍ പരിഗണനയിൽ -മന്ത്രി സി. രവീന്ദ്രനാഥ്
text_fieldsbookmark_border
തലശ്ശേരി: കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നവോത്ഥാനം ഉണ്ടായിരിക്കുകയാെണന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കമ്പോള സംസ്‌കാരത്തില്‍ നിന്ന് രക്ഷപ്പെടുത്തി വിദ്യാഭ്യാസത്തെ ജനകീയമാക്കി തീര്‍ത്തിരിക്കുകയാണ്. തകര്‍ന്നുകൊണ്ടിരുന്ന സംവിധാനം ഉയര്‍ച്ചയിലേക്ക് കൊണ്ടുവരുമ്പോഴാണ് നവോത്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്. കേളത്തിലെ എല്ലാ വിദ്യാലയങ്ങളും ആധുനികവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ക്ലാസ് ലൈബ്രറികള്‍ ഉണ്ടാക്കലാണ് സര്‍ക്കാറിൻെറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി തിരുവങ്ങാട് ഗവ. സീനിയര്‍ ബേസിക് സ്‌കൂൾ വലിയമാടാവിലിന് ഒ. ചന്തു മേനോൻ സ്മാരക വലിയമാടാവില്‍ ഗവ.യു.പി സ്കൂൾ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ എല്ലാവരും ക്ലാസ് റൂമുകളിലിരുന്ന് പുസ്തകങ്ങള്‍ വായിച്ചു വളരണം. കുട്ടികളെ വായനയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഒയ്യാരത്ത് ചന്തുമേനോന്‍. സ്‌കൂള്‍ അദ്ദേഹത്തിൻെറ നാമകരണത്തില്‍ അറിയപ്പെടുന്നത് ചരിത്രത്തിൻെറ ഏടുകളെ സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തകര്‍ച്ചയിലേക്ക് നീങ്ങിയ പൊതു വിദ്യാലയങ്ങള്‍ ഉന്നതിയിലേക്ക് കുതിച്ചുയരുകയാണ്. അതിന് മികച്ച ഉദാഹരണമാണ് തലശ്ശേരിയിലെ വലിയമാടാവിൽ സ്‌കൂള്‍. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കര്‍ത്താവും പൂര്‍വ വിദ്യാര്‍ഥിയുമായ ഒ. ചന്തുമേനോന് സ്മാരകമായാണ് സ്‌കൂളിൻെറ പേര് പുനര്‍നാമകരണം ചെയ്തത്. നഗരസഭ ചെയർമാൻ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. പ്രസാദൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. ഒ. ചന്തു മേനോൻെറ പ്രപൗത്രി ഡോ. ചൈതന്യ ഉണ്ണി മുഖ്യാതിഥിയായി. ഒ. ചന്തുമേനോൻ ഛായാചിത്ര സമർപ്പണം നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിമിന് നൽകി ഡോ. ചൈതന്യ ഉണ്ണി നിർവഹിച്ചു. നഗരസഭാംഗങ്ങളായ കെ. വിനയരാജ്, സി.പി. സുമേഷ്, എ.വി. ശൈലജ, എം.പി. അരവിന്ദാക്ഷന്‍, പി.പി. സാജിത, പി. രമേശൻ, എൻ. രേഷ്മ, സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍, ബി.ജെ.പി ജില്ല സെക്രട്ടറി എന്‍. ഹരിദാസ്, അഡ്വ. കെ.എം. ശ്രീശൻ, സി.വി. സുധാകരൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ നിര്‍മലാദേവി, തലശ്ശേരി ഡി.ഇ.ഒ ശശീന്ദ്ര വ്യാസ്, തലശ്ശേരി സൗത്ത് എ.ഇ.ഒ കെ. തിലകൻ, എ.കെ. അബ്ദുൽ ലത്തീഫ്, സുബൈർ, ഇ. സുരേന്ദ്രൻ, എൻ. കവിത, കെ. അശോകൻ എന്നിവർ സംസാരിച്ചു. സ്‌കൂള്‍ ലോഗോയും പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ എസ്. ശ്രീജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story