Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകതിരൂർ ഗ്രാമപഞ്ചായത്ത്...

കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം

text_fields
bookmark_border
തലശ്ശേരി: ആധുനിക രീതിയിൽ നവീകരിച്ച കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ആദ്യമായി ചിത്ര പ്രദർശനമൊരുങ്ങുന്നു. കതിരൂർ പൊന്ന്യം വെസ്റ്റ് വലിയാണ്ടി പറമ്പിൽ സന്ധ്യ പ്രവീൺദാസി‍ൻെറ ചിത്ര പ്രദർശനമാണ് ജനുവരി ഒമ്പത് മുതൽ 15വരെ സംഘടിപ്പിക്കുന്നത്. 'സ്പാർക്ക് ഒാഫ്' എന്നാണ് പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. 2019ൽ അക്രിലിക്, വാട്ടർ കളർ എന്നീ മാധ്യമങ്ങളിലൂടെ കാൻവാസിൽ സന്ധ്യ പ്രവീൺദാസ് പകർത്തിയ 30ൽപരം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രദർശനം. ഒമ്പതിന് വൈകീട്ട് അഞ്ചിന് തലശ്ശേരി കേരള സ്കൂൾ ഒാഫ് ആർട്സ് പ്രിൻസിപ്പൽ എ.വി. വേണുഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ആർട്ട് ഗാലറി കൺവീനർ കെ.എം. ശിവകൃഷ്ണൻ, പഞ്ചായത്ത് മെംബർ എം. മനോജ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. കുമാരൻ മാസ്റ്റർ, ചിത്രകാരി സന്ധ്യ പ്രവീൺദാസ്, എം. പ്രവീൺ ദാസ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story