Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 11:33 PM GMT Updated On
date_range 6 Jan 2020 11:33 PM GMTഴാൻ ദാർക്കിന് പുസ്തകഭാഷ്യമൊരുക്കി കയനാടത്ത് രാഘവൻ
text_fieldsമാഹി: മാഹി സൻെറ് തെരേസ ദേവാലയത്തിലെ അൾത്താരയിലെ ചുമരിൽ സുന്ദര ശിൽപമായി ഇടം നേടിയ ഫ്രഞ്ച് സമരനായിക 'ഴാൻ ദാർക്കി'ൻെറ ഐതിഹാസികമായ ജീവിത കഥക്ക് പുസ്തക രൂപമായി. ഫ്രാൻസിൻെറ ഝാൻസി റാണി എന്നറിയപ്പെടുന്ന ഴാൻ ദാർക്കിനെക്കുറിച്ചുള്ള ഗ്രന്ഥരചന നടത്തിയത് പ്രമുഖ ഫ്രഞ്ച് അധ്യാപകനായ കയനാടത്ത് രാഘവനാണ്. ഫ്രഞ്ച് ഭാഷയിൽ അഗാധ പാണ്ഡിത്യമുള്ള കയനാടത്ത് രാഘവൻ '94ൻെറ നിറവിലാണ് പുസ്തകമെഴുതി പ്രകാശനം ചെയ്യുന്നതെന്ന് എം.എ. കൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫ്രഞ്ച് ഭരണത്തിലും സ്വതന്ത്ര മയ്യഴിയിലും ഇന്ത്യൻ യൂനിയനിലും ഫ്രഞ്ച് അധ്യാപകനായി ജോലി ചെയ്ത കയനാടത്ത് രാഘവൻ ഫ്രഞ്ച് ദേശീയഗാനം മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏഴിന് വൈകീട്ട് മൂന്നിന് ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് എം. മുകുന്ദൻ പ്രകാശനം ചെയ്യും. മുൻ മന്ത്രി ഇ. വത്സരാജ് പുസ്തകം ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തിൽ ഗ്രന്ഥകാരൻ കയനാടത്ത് രാഘവൻ, എഴുത്തുകാരൻ എം.രാഘവൻ എന്നിവർ സംബന്ധിച്ചു.
Next Story