Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗദ്ദിക നാടൻ കലാമേള...

ഗദ്ദിക നാടൻ കലാമേള 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും കിര്‍ത്താഡ്‌സും സംയുക്തമായി ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ചുവരെ കണ്ണൂരിൽ എട്ടാമത് ഗദ്ദിക നാടന്‍ കലാമേളയും ഉല്‍പന്ന പ്രദര്‍ശന മേളയും നടത്തും. കലക്ടറേറ്റ് മൈതാനിയിലാണ് മേള. 27ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ആകര്‍ഷകമായ വിളംബര ജാഥയും സാംസ്‌കാരിക ഘോഷയാത്രയും നടത്തും. ഗദ്ദികയുടെ വിജയകരമായ നടത്തിപ്പിനായി കലക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കണ്ണൂരില്‍ ആദ്യമായെത്തുന്ന ഗദ്ദിക ചരിത്രവിജയമാക്കി മാറ്റണമെന്ന് മുഖ്യരക്ഷാധികാരിയും സംഘാടക സമിതി ചെയര്‍മാനുമായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫിസര്‍ എസ്. നന്ദകുമാര്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ കെ.കെ. ഷാജു, പട്ടികവര്‍ഗ വികസന വകുപ്പ് അസി. ഡയറക്ടര്‍ എസ്. സജു, പട്ടികവര്‍ഗ വികസന വകുപ്പ് ജില്ല പ്രോജക്ട് ഓഫിസര്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story