Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർ.എസ്.​എസ്...

ആർ.എസ്.​എസ് ക്ഷേത്രങ്ങളെ ചോരക്കളമാക്കാൻ ​ശ്രമിക്കുന്നു -^ഒ.കെ. വാസു

text_fields
bookmark_border
ആർ.എസ്.എസ് ക്ഷേത്രങ്ങളെ ചോരക്കളമാക്കാൻ ശ്രമിക്കുന്നു --ഒ.കെ. വാസു കണ്ണൂർ: ക്ഷേത്രങ്ങളെ ചോരക്കളമാക്കാൻ ആർ.എസ്. എസ് ശ്രമിക്കുന്നതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു. നേരത്തെ അമ്പലങ്ങൾ ആയുധപരിശീലന കേന്ദ്രമാക്കിയായിരുന്നു ആർ.എസ്.എസിൻെറ പ്രവർത്തനം. എന്നാൽ, ഇപ്പോൾ അത് പുതിയതലത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരിലെ പ്രസിദ്ധമായ കാനത്തൂർ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഉണ്ടായ സംഭവം ഉദാഹരണമാണന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആർ.എസ്.എസിൻെറ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഇപ്പോഴും ആയുധപരിശീലനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ദേവസ്വം ബോർഡിൻെറ കീഴിലുള്ള ക്ഷേത്രങ്ങളിലൊന്നും അത്തരം ആയുധ പരിശീലനങ്ങളില്ലെന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. കാനത്തൂർ ട്രസ്റ്റ് ബോർഡ് അംഗം പി.കെ. ജയകൃഷ്ണൻ, എക്സിക്യൂട്ടിവ് ഓഫിസർ പി.ടി. മുരളീധരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story