Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTകേരളത്തിൽ പ്രഭാത വ്യായാമ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും -മന്ത്രി
text_fieldsbookmark_border
പയ്യന്നൂർ: കേരളത്തിലെ കായികമേഖല കുതിപ്പിൻെറ ട്രാക്കിലാണെന്ന് കായിക-വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. പയ്യന്നൂർ നഗരസഭ കണ്ടോത്ത് കിസാൻ ഗ്രൗണ്ട് സ്റ്റേഡിയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര വർഷംകൊണ്ട് 1000 കോടി രൂപയുടെ വികസനമാണ് കായിക മേഖലയിൽ മാത്രം നടപ്പാക്കിയത്. പ്രഭാത വ്യായാമ പരിശീലന കേന്ദ്രങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, സായാഹ്ന വിനോദകേന്ദ്രങ്ങൾ എന്നിവ കേരളത്തിലുടനീളം ഉടൻ യാഥാർഥ്യമാക്കും. 287 കായിക പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകി. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, ഇന്ദുലേഖ പുത്തലത്ത്, പി.പി. ലീല, ടി.ഐ. മധുസൂദനൻ, കെ.പി. മധു, കെ. ജയരാജ്, ഇ. ഭാസ്കരൻ, പി.പി. ദാമോദരൻ, വി. ദാസൻ, ടി.ഇ. ഉഷ, കെ.കെ. ഗംഗാധരൻ, സി. കരുണാകരൻ, വി.എം. ദാമോദരൻ, പി. രാഘവൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ സ്വാഗതവും എൻ. ഗലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കേരളോത്സവം ഫുട്ബാൾ ചാമ്പ്യൻമാരായ കണ്ടോത്ത് സ്പോർട്സ് ക്ലബിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കായിക മന്ത്രിയെ ഘോഷയാത്രയായി വരവേറ്റു. പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻെറ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കിസാൻ ഗ്രൗണ്ട് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story